a
വൈദ്യുതി പോസ്റ്റ് തകർത്ത് മുന്നോട്ടു പോയ കാർ ബേക്കറിയിൽ ഇടിച്ചു കയറിയ നിലയിൽ

ചാരുംമൂട്: കായംകുളം -പുനലൂർ സംസ്ഥാന പാതയിൽ അമിത വേഗതയിൽ വന്ന കാർ നൂറനാട് പോലീസ് സ്റ്റേഷനുകിഴക്കു ഭാഗത്ത് അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കായംകുളം ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് പോയ കാർ വൈദ്യുതി പോസ്റ്റ് തകർത്ത ശേഷം സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചു കയറിയ നിലയിലാണ് കാണപ്പെട്ടത്. റോഡിൽ വാഹന തിരക്ക് ഇല്ലാതിരുന്നതും വൈദ്യുതി പോസ്റ്റ് തകർന്ന ഉടൻ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാലും വലിയ ദുരന്തം ഒഴിവായി. എൻ.കെ.പ്രദീപ് എന്നയാളിന്റെ പേരിലുള്ളതാണ് കാർ. അമിത വേഗത്തിൽ സഞ്ചരിച്ചതിനു മാസങ്ങൾക്കു മുമ്പ് ഇതേ കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തിരുന്നു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.