c
അംബുജാഷൻ

വള്ളികുന്നം: ശീതളപാനീയക്കുപ്പികളിൽ വിദേശമദ്യം നിറച്ചു വിൽപ്പന നടത്തിയയാൾ അറസ്റ്റിലായി. വള്ളികുന്നം താളീരാടി കോടംവിളയിIൽ അംബുജാഷനാണ് (45) അറസ്റ്റിലായത്. ചെറിയ ഫ്രൂട്ടി കുപ്പികളിൽ നിറച്ചാണ് ഇയാൾ മദ്യം വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് നാലരലീറ്റർ മദ്യവും 5000 രൂപയും പൊലീസ് കണ്ടെടുത്തു. വള്ളികുന്നം സി.ഐ എം.എം. ഇഗ്നേഷ്യന്റെ നേതൃത്വത്തിൽ എസ്. ഐ .എസ്.കെ. അജിത്ത് , എ.എസ്. ഐമാരായ ജിഷ്ണു, നിസാം, സി.പി.ഒ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.