s

അനർഹരായ കാർഡുടമകൾക്ക് പിഴ

ആലപ്പുഴ: മുൻണനാ കാർഡുകൾ അർഹതയില്ലാതെ കൈവശം വെച്ച് സൗജന്യ റേഷനും, ചികിത്സയുമടക്കമുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കിയിരുന്ന 280 പേർ ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ യെല്ലോ' പരിശോധനയിൽ കുടുങ്ങി. ഇവരെ പൊതു വിഭാഗത്തിലേക്ക് മാറ്റിയതിനു പുറമേ, ഇതുവരെ വാങ്ങിയ റേഷൻ ധാന്യത്തിന്റെ വിലയും ഈടാക്കും. സെപ്തംബർ 18ന് ആരംഭിച്ച പരിശോധന ഒരു മാസം പിന്നിട്ടപ്പോൾ, 2.34 ലക്ഷം രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. കുടുങ്ങിയ എല്ലാവരും പിഴത്തുക നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ തുക ഈടാക്കും. സർക്കാർ ജീവനക്കാരും ആഡംബര വാഹനങ്ങളുടെ ഉടമകളും അനർഹമായി ബി.പി.എൽ പട്ടികയിൽ കടന്ന് കൂടിയിട്ടുണ്ട്. ഇത്തരക്കാർ കാർഡ് തിരികെ എത്തിച്ച് പൊതുവിഭാഗത്തിലേക്ക് മാറാൻ സിവിൽ സപ്ലൈസ് വകുപ്പ് മുമ്പ് സമയം അനുവദിച്ചിരുന്നു. എന്നിട്ടും ഒളിഞ്ഞിരുന്നവർക്കാണ് പിടിവീണത്.

പിഴത്തുക താലൂക്ക് തലത്തിൽ

അമ്പലപ്പുഴ: 31,200

ചേർത്തല: 75,419

കുട്ടനാട്: 31,969

മാവേലിക്കര: 42,251

കാർത്തികപ്പള്ളി: 20,000

ചെങ്ങന്നൂർ: 32,257

അനർഹമെന്ന് കണ്ടെത്തിയത്: 280 കാർഡുകൾ

അമ്പലപ്പുഴ: 86

ചേർത്തല: 31

കുട്ടനാട്: 35

മാവേലിക്കര: 49

കാർത്തികപ്പള്ളി: 76

പരാതിപ്പെടാം

9188527301

1967 (ടോൾ ഫ്രീ)

ഓപ്പറേഷൻ യെല്ലോ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അവസരം നൽകിയിട്ടും പൊതുവിഭാഗത്തിലേക്ക് മടങ്ങാതെ അഴിമതി കാണിച്ച കാർഡുടമകൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്

ടി. ഗാനാദേവി, ജില്ലാ സപ്ലൈ ഓഫീസർ