 
ആലപ്പുഴ : ദുരന്ത ലഘൂകരണ വാരാചരണത്തോടനുബന്ധിച്ച് ഹൗസ് ബോട്ട് ജീവനക്കാർക്കായി നടത്തിയ ബോധവത്കരണ ശില്പശാല ജില്ല പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡോ.കോശിപണിക്കർ, അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ പി.ആർ.ബൈജു എന്നിവർ ബോധവത്കരണ ക്ലാസിനും മോക്ക് ഡ്രില്ലിനും നേതൃത്വം നൽകി. അമ്പലപ്പുഴ തഹസിൽദാർ വി.എസ്.ജയ, ഡി.ടി.പി.സി. സെക്രട്ടറി ലിജോ എബ്രഹാം, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് ബി.പ്രദീപ്, ഹൗസ്‌ബോട്ട് അസോസിയേഷൻ പ്രതിനിധി മാധവൻ നായർ, ഫയർ സ്റ്റേഷൻ ഓഫീസർ പി.ബി.വേണുക്കുട്ടൻ എന്നിവർ പങ്കെടുത്തു.