ചേർത്തല: എസ്.എൻ.ഡി.പി.യോഗം പള്ളിക്കുന്ന് കൃഷ്ണ വിലാസം 543ാം നമ്പർ ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം 21ന് രതീഷ് ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് ഗുരുദേവ സുപ്രഭാതം,6ന് ശാഖായോഗം പ്രസിഡന്റ് ഡി.ബാബു കറുവള്ളി പതാക ഉയർത്തും. 6.10ന് അഷ്ടദ്റവ്യ മഹാഗണപതി ഹോമം,7.30 ന് കലശപൂജ,കലശാഭിഷേകം,കുടുംബ പൂജ,ഗുരുപൂജ. 8.30 ന് സമൂഹ പ്രാർത്ഥന. 9 ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷനാകും.ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർ കെ.സോമൻ എന്നിവർ സംസാരിക്കും.ശാഖ സെക്രട്ടറി വി.സി.വിശ്വമോഹൻ സ്വാഗതവും പ്രസിഡന്റ് ഡി.ബാബു കറുവള്ളി നന്ദിയും പറയും. 12.30 ന് ഗുരുപൂജ, ഗുരു പ്രസാദ വിതരണം.