ambala
അമ്പലപ്പുഴ ഗവ.കോളേജിൽ ഇന്ത്യൻ ഭരണഘടനയും സാമൂഹ്യ നീതിയും സമത്വവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ : 'ഇന്ത്യൻ ഭരണഘടനയും സാമൂഹ്യ നീതിയും സമത്വവും' എന്ന വിഷയത്തിൽ അമ്പലപ്പുഴ ഗവ.കോളേജിൽ നടന്ന സെമിനാർ ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഇസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ രാഷ്ട്രമീമാംസ, ധനതത്വശാസ്ത്രം, ചരിത്രം എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.മോത്തി ജോർജ്ജ് അദ്ധ്യക്ഷനായി. ഡോ.പി.അരുണാചലം, ഡോ.ജെ.ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ പ്രൊഫ.പി.ആർ. മധുലാൽ, ഡോ.ആർ.ജയരാജ്, ഡോ: ലിജി അഗസ്റ്റിൻ, എസ്. ഷമീറ തുടങ്ങിയവർ സംസാരിച്ചു. ജി.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ആതിര ഷാജി നന്ദിയും പറഞ്ഞു.