ആലപ്പുഴ : ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പ്, സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്.എസ്, എച്ച്.എസ്, എൽ.പി സ്‌കൂൾ, സെന്റ് ജോസഫ്‌സ് കോളേജ് എൻ.സി.സി യൂണിറ്റ്, 'വീര്യ' കോളേജ് യൂണിയൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നീ സംഘടനകളുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഡിവൈ.എസ്.പി എൻ.ആർ ജയരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സിസ്റ്റർ ഫിലോമിന പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റീത്ത ലത ഡികോത്തോ സ്വാഗതം പറഞ്ഞു. സിസ്റ്റർ മേരി ജോസ് നന്ദി പറഞ്ഞു.