ambala
ദേശീയപാതയിൽ കളർകോട് ഭാഗത്ത് ചരക്കു ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന പിക്കപ്പ് വാൻ

അമ്പലപ്പുഴ : ദേശീയ പാതയിൽ കളർകോട് ചിന്മയ സ്കൂളിന് സമീപം ചരക്കുലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. വാൻ ഡ്രൈവർ കരുനാഗപ്പള്ളി ആദിനാട്ട് ഷംസുദ്ദീന്റെ മകൻ അലി അക്ബറിന് (24) പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഹരിയാനയിൽ നിന്ന് വന്ന ചരക്കു ലോറിയും കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴയിലേക്കു പോയ പിക്ക് അപ് വാനും കൂട്ടിയിട്ടിച്ചത്. മുൻഭാഗം പൂർണ്ണമായും തകർന്ന വാനിനുള്ളിൽ കുടുങ്ങി കിടന്ന അലി അക്ബറിനെ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ട് പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജോശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസം നേരിട്ടു. അസി.സ്റ്റേഷൻ ഓഫീസർ ബദറുദ്ദീൻ, റെസ്ക്യൂ ഓഫിസർമാരായ വിജയ്, അമർജിത്ത്, പി.പി.പ്രശാന്ത്, ഷൈൻകുമാർ ,ഷുഹൈബ്, പ്രവീൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.