അമ്പലപ്പുഴ : അറ്റകുറ്റപ്പണിക്കായി തകഴി റെയിൽവെ ഗേറ്റ് 20, 21, 22 തീയതികളിൽ അടച്ചിടുന്നതിനാൽ ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിടും. വടക്ക് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എസ്.എൻ. കവലയിൽ നിന്ന് കിഴക്കോട്ട് കത്തിപ്പാടം, ചമ്പക്കുളം, എടത്വ വഴി തിരുവല്ല ഭാഗത്തേക്ക് പോകണം. തിരുവല്ല ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എടത്വ, ചമ്പക്കുളം, കഞ്ഞിപ്പാടം വഴി എസ്.എൻ. കവലയിലെത്തി ദേശീയപാതയിലെത്തണമെന്നും റെയിൽവേ അറിയിച്ചു.