വള്ളികുന്നം: ലഹരിക്കെതിരെ വള്ളികുന്നം കാരാഴ്മ വാർഡിൽ നടന്ന ജനജാഗ്രത സദസ് റിട്ട.ഡി.ഐ.ജി സന്തോഷ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫിസർ ഡോ.നീലി നായർ, സിവിൽ പൊലീസ് ഓഫീസർ ജയന്തി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മായ ഉണ്ണിത്താൻ, സി.പി.ഐ പടിഞ്ഞാറൻ മേഖല കൺവീനർ ഷാജി, ഗ്രാമ പഞ്ചായത്ത് മുൻ അംഗങ്ങളായ എ.അമ്പിളി,ആനന്ദൻ, എൻ എസ് എസ് കരയോഗം പ്രസിഡന്റ് മോഹനകുമാർ ഷിഹാബുദ്ദീൻ പാട്ടന്റയ്യത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി വള്ളികുന്നം വട്ടയ്ക്കാട് എമ്പട്ടാഴി കോളനിയിൽ നടന്ന ജനജാഗ്രത സദസ് പഞ്ചായത്തംഗം ജി.രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം എ.എസ്.ഐ ജവാഹർ, എക്‌സൈസ് പ്രിവന്റീവ് ഓഫിസർ സജികുമാർ, സി.പി.ഒ ജയന്തി ,രാജേന്ദ്രൻ, ആശ സുരേഷ്, വിജി, സോണിയ, സുകുമാരി എന്നിവർ പ്രസംഗിച്ചു.