അമ്പലപ്പുഴ : കേരള സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സ്ഥാപക നേതാവ് എ. കൃഷ്ണനെ അനുസ്മരിച്ചു. അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. കലൈമണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മോഹനൻ, സംസ്ഥാന കമ്മറ്റിയംഗം കെ.ആർ.ശശി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.സി.സുരേഷ് കുമാർ , രാജീവൻ ,എസ് .സജീവ്, വി .കെ. മുരളിധരൻ , സുകുമാരൻ , ജി. സുദർശനൻ , ഇ.എൻ.ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.