ചേർത്തല: വടക്കേ അങ്ങാടി കവലയിൽ മുടങ്ങി കിടക്കുന്ന കാന നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച് സമീപത്തെ സ്കൂളിന് മുന്നിലെ കാനയിലേയ്ക്ക് ബന്ധിപ്പിച്ച് ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ പൊതുമരാമത്ത് റോഡ്സ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി. കാന നിർമ്മാണത്തിലെ കാലതാമസം മൂലം വ്യാപാരികളുടെ കച്ചവടം നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും പരാതിയിൽ പറയുന്നു.