ചേർത്തല : തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തുകയും ഓംബുഡ്സ്മാൻ അന്വേഷണത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ചെയ്ത ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
എൻ.ഡി. വാസവൻ അദ്ധ്യക്ഷതവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്, മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്.രഘുവരൻ, ജോസ് ബന്നറ്റ്, പഞ്ചായത്ത് അംഗങ്ങളായ ബാബു പള്ളേകാട്ട്,ബാബു ആന്റണി,ലീലാമ്മ ആന്റണി,ജയിംസ് തുരുത്തേൽ,കെ.എസ്.രാജു, പി.പി.പോൾ,ജനീഷ്‌കുമാർ പ്ലാക്കുഴി,എം.എൻ.ദിവാകരൻനായർ,പി.കെ.ജെയിൻ,ഡി.ശിവദാസൻ,തോമസ് കരിയിൽ,ബെൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.