മാവേലിക്കര​: മിച്ചൽ ജംഗ്ഷൻ വികസനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക വിജഞാപനം പുറത്തിറങ്ങി. വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടിവരുന്ന പുരയിടങ്ങളുടെ ഉടമസ്ഥർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ അവകാശ നിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കും. മാവേലിക്കര വില്ലേജിലെ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സർവേ നമ്പരുകളിൽപ്പെട്ട 57.08 ആർസ് ഭൂമിയാണ് വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. 115 പുരയിടങ്ങളും 3 പുറമ്പോക്കുകളും ഏറ്റെടുക്കും.

ഭൂമിയിൽ അവകാശ താൽപര്യമുള്ളവർ ഭൂമിയുടെ റെക്കാർഡുകളുടെ നിജസ്ഥിതി വരുത്തുന്നതിനെ സംബന്ധിച്ചോ എതിർപ്പ് സംബന്ധിച്ചോ രേഖാമൂലം ആലപ്പുഴ എൽ.എ ജനറൽ സ്‌പെഷ്യൽ തഹസീൽദാർ മുമ്പാകെ ബോധിപ്പിക്കണം. 25 കോടിയാണ് പദ്ധതി ചെലവ്.
25 കോടി ചെലവുള്ള മാവേലിക്കര മിച്ചൽ ജംഗ്ഷൻ വികസന പദ്ധതി എൽ.ഡി.എഫ് സർക്കാർ 2017​-18 ലെ സംസ്ഥാന ബഡ്ജറ്റിലാണ് ഉൾപ്പെടുത്തിയത്. അനുവദിച്ച 25 കോടിയിൽ 22.5 കോടിയും ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം നൽകുന്നതിനാണ് നീക്കി വെച്ചിരിക്കുന്നത്. നിലവിലെ വിപണി വിലയുടെ ഇരട്ടിയും വിജ്ഞാപനം വന്ന തീയതിക്ക് ശേഷമുള്ള 12 ശതമാനം പലിശയും വസ്തു ഉടമകൾക്ക് ലഭിക്കും.

.