photo
വള്ളികുന്നം എസ്. എൻ. ഡി .പി സംസ്കൃത ഹൈസ്കൂളിലെ യുവജനോത്സവം നടി ആതിര എസ്.നായർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: വള്ളികുന്നം എസ്.എൻ.ഡിപി സംസ്കൃത ഹൈസ്കൂളിലെ യുവജനോത്സവം നടി ആതിര.എസ്.നായർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ബി.എൽ.ശ്രീനി, സ്കൂൾ മാനേജർ ബാലചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശിവപ്രസാദ്, ജലാലുദ്ദീൻ സാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അനുശ്രീ, ഗംഗ, കൈലാസ, കലാസാംസ്കാരിക പ്രവർത്തകൻ കെ.എസ്.മധു തുടങ്ങിയവർ സംസാരിച്ചു.