ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത് മാർക്കറ്റ് ജംഗ്ഷൻ - മലരിമേൽ ജംഗ്ഷൻ റോഡിൽ പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴായിരുന്നതിന് പരിഹാരമായി. ഇന്നലെ രാവിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.