ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യജ്ഞപ്പന്തലിന് ഭരണ സമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ കാൽ നാട്ടി. അനീഷ് നമ്പൂതിരി ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു. സെക്രട്ടറി ജി.ഗോപൻ, വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, ജോയിന്റ് സെക്രട്ടറി ഗോഗുൽ പടനിലം, ഖജാൻജി എൻ.ഭദ്രൻ , ഉത്സവ കമ്മിറ്റി കൺവീനർ മനോജ് സി.ശേഖർ , സബ് കമ്മിറ്റി കൺവീനർമാരായ രാധാകൃഷ്ണൻ രാധാലയം, സുരേഷ് പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.