കായംകുളം: കൃഷ്ണപുരം സി.പി.സി.ആർ.ഐക്ക് സമീപത്തെ റോഡിൽ രാത്രിയിൽ വീട്ടമ്മയെ ബോധമറ്റ നിലയിൽ കണ്ടെത്തി. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ്കുമാറിന്റ ഭാര്യ ശോഭനകുമാരിയെ (52) തിങ്കളാഴ്ച രാത്രി എട്ടോടെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് ഈ അവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. ഓച്ചിറയിലെയും കരുനാഗപ്പള്ളിയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് പിന്നിൽ ശക്തമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇതുവരെ ബോധം വീണിട്ടില്ല. സ്വർണ മാലയും പഴ്സും കിടന്നിരുന്ന ഭാഗത്ത് നിന്നു കണ്ടെത്തി. അടി കിട്ടിയ തരത്തിലുള്ള ക്ഷതമാണെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. വിജനമായ റോഡ് ലഹരി മാഫിയയുടെ സങ്കേതമാണെന്ന് പ്രദേശവാസികൾ പറയുന്നു.