 
പൂച്ചാക്കൽ : ചേർത്തല അരൂക്കുറ്റി റൂട്ടിലൂടെ സർവ്വീസ് നടത്തിയിരുന്ന മുഴുവൻ കെ എസ്.ആർ.ടി.സി സർവ്വീസുകളും പുനരാരംഭിക്കുക,തുറവൂർ അരൂക്കുറ്റി വഴി തുറവൂർ സർക്കിൾ ബസുകൾക്ക് റൂട്ട് പെർമിറ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യ ഘട്ടമായി വിവിധ പ്രദേശങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിവേദനം നൽകും. പെരുമ്പളം കവലയിൽ സംഘടിപ്പിച്ച
ഒപ്പ് ശേഖരണം അരൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശിവശങ്കരൻ മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഷാജി കടിയക്കൽ, എസ്.ജയകുമാർ , ഒ.വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.