l
സ്വർണമെഡൽ ജേതാവ് ആഷ്‌ലിനെ എം എൽ എ ആദരിച്ചു

ആലപ്പുഴ : കുവൈറ്റിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ റിലേയിൽ സ്വർണ മെഡൽ നേടിയ ആഷ്ലിൻ അലക്സാണ്ടറിനെ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അനുമോദിച്ചു. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റും സ്റ്റാഫും പി.ടി.എ യും ചേർന്ന് സംഘടിപ്പിച്ച അനുമോദന യോഗം എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ പി.ജെ.യേശുദാസ് സ്വാഗതം പറഞ്ഞു. സ്‌കൂൾ കോർപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റഫർ അർത്ഥശേരിൽ അദ്ധ്യക്ഷനായി .സ്‌കൂൾ മാനേജർ ഫാദർ സോളമൻ ചാരങ്കാട്ട്, വാർഡ് കൗൺസിലർ റീഗോ രാജു ,പി.ടി.എ പ്രസിഡന്റ് ബേബി ലൂയിസ്,ഹെഡ്മിസ്ട്രസ് ഷീല ആന്റോ ,റോഷൽ,ജോസ് ആന്റണി എന്നിവർ സംസാരിച്ചു.