m
ജനസഭ സംഘാടക സമിതി രൂപീകരണ യോഗം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ : പാർലമെന്റിൽ അവതരിപ്പിച്ച വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനസഭ നടത്തിപ്പിന് സംഘാടക സമിതി രൂപീകരണ യോഗം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ അദ്ധ്യക്ഷനായി.
ജെ.മധുലാൽ വിഷയാവതരണം നടത്തി. ടി.ബാബു,ഹാരിസ് എന്നിവർ സംസാരിച്ചു.

മുഹമ്മ പഞ്ചായത്ത് അംഗം വിശ്വനാഥൻ (ചെയർമാൻ),അഭിലാഷ് കാക്കരി (വൈസ് ചെയർമാൻ), ടി.ബാബു (കൺവീനർ),ബൈജു (ജോയിന്റ് കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.