ankanavati-shilasthapanam
മാന്നാർ പാവുക്കര രണ്ടാം വാർഡിൽ കോമ്പുറത്ത് കോളനിയിലെ 171-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവ്വഹിക്കുന്നു

മാന്നാർ: പാവുക്കര രണ്ടാം വാർഡിൽ മുക്കാതാരിൽ കോമ്പുറത്ത് കോളനിയിലെ 171-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി രത്നകുമാരി ശിലാസ്ഥാപനം നിർവഹിച്ചു. വാർഡ് മെമ്പർ സുജാത മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, അനീഷ് മണ്ണാരേത്ത്, സലീന നൗഷാദ്, ഐ.സി.ഡി സൂപ്പർവൈസർ ജ്യോതി.ജെ, പൊതുപ്രവർത്തകരായ പ്രൊഫ.പി.ഡി ശശിധരൻ,
കെ..എം അശോകൻ, ടി.ജി മനോജ്, അങ്കണവാടി ടീച്ചർ ഗീത രമേശ് എന്നിവർ സംസാരിച്ചു. പ്ലാൻ ഫണ്ട്, സെന്റർ ഷെയർ, ഓൺ ഫണ്ട് എന്നിങ്ങനെ 17 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്.