മാവേലിക്കര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആർ. സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന ക്ഷേമനിധി ചെയർമാൻ ബി.രവീന്ദ്രൻ നിർവഹിച്ചു. ജില്ലാ ക്ഷേമപദ്ധതി കൺവീനർ സുരേഷ് ചിത്രമാലിക, ബിൽഡിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ പിള്ള എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബൈജു ശലഭം, ജില്ലാ ജോ.സെക്രട്ടറി ടി.പി.ഹരീഷ്, ജില്ലാ ട്രഷറർ കൊച്ചുകുഞ്ഞ്, കമ്മിറ്റി അംഗം സാനു ഭാസ്ക്കർ, ജില്ലാ ക്ഷേമനിധി കൺവീനർ ബി.സതീപ്, ജില്ലാ ഫോട്ടോ ക്ലബ് കോ ഓർഡിനേറ്റർ ഷാൽ വിസ്മയ, ജില്ലാ സ്പോർട്സ് ക്ലബ് കോ ഓർഡിനേറ്റർ അനിൽ ഫോക്കസ്, ജില്ലാ വനിതാവിംഗ് സബ് കോ ഓർഡിനേറ്റർ സുനു ഷാൽ, മേഖല നിരീക്ഷകൻ സജി എണ്ണയ്ക്കാട്ട്, മേഖല സെക്രട്ടറി അശോക് ദേവസൂര്യ, മേഖല ട്രഷറർ ശശിധരൻ ഗീത് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടത്തി.