l
ആലപ്പുഴ ലഹരിമുക്ത മണ്ഡലം ഉദ്ഘാടനം ഒക്‌ടോബർ 22 ന്

ആലപ്പുഴ : ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ആലോചനായോഗം പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം 22 ന് വൈകിട്ട് മൂന്നിന് ആലപ്പുഴ എസ്.ഡി.വി സെന്റിനറി മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും. ആലപ്പുഴ പട്ടണത്തിൽ ലഹരി വിരുദ്ധ ജനകീയ മഹാസംഗമം സംഘടിപ്പിക്കും. പഞ്ചായത്ത്,വാർഡ് തല കമ്മറ്റികൾ രൂപീകരിച്ച് പരിപാടികൾ ഏകോപിപ്പിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചെയർമാനായി മണ്ഡലംതല കമ്മിറ്റിക്ക് രൂപം നൽകി. സബ് കളക്ടർ സൂരജ് ഷാജിയാണ് ജനറൽ കൺവീനർ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.