മണ്ണഞ്ചേരി: എക്‌സൽ ഗ്ലാസസിൽ മണൽ കടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയ പഞ്ചായത്ത് അംഗത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ , ജില്ലാ പൊലിസ് മേധാവിക്ക് പഞ്ചായത്തംഗം ടി.പി.ഷാജി പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച കണിച്ചു കുളങ്ങര പൊക്ലാശേരിയിൽ വച്ച് രാവിലെ 11നായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടഗസംഘമാണ് ഷാജിയെ തടഞ്ഞു നിർത്തി ഭീഷണി മുഴക്കിയത്. ഈ സംഭവത്തിൽ മണ്ണഞ്ചേരി പൊലിസിന് പരാതി നൽകിയിട്ടും അന്വേഷിക്കാൻ കൂട്ടാക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ ജില്ലാ പൊലിസ് മേധാവിക്ക് ഇന്ന് പരാതി നൽകും .