മണ്ണഞ്ചേരി:തൃക്കോവിൽ ശ്രീ മഹാദേവക്ഷേത്രത്തിലെ ഗജമണ്ഡപത്തിന്റെയും സ്റ്റേജിന്റെയും സമർപ്പണം 23 ന് രാവിലെ 10.15 ന് നടക്കും. തെക്കനപ്പന് സുധാകര ഷേണായ് രധീഷാലയവും വടക്കനപ്പന് നടരാജ് ലക്ഷ്മിയും ഗജമണ്ഡപ സമർപ്പണം നിർവഹിക്കും. സ്റ്റേജിന്റെ സമർപ്പണം രവീന്ദ്രനാഥമേനോൻ എറണാകുളം നിർവഹിക്കും. 11 ന് ആനയൂട്ട് , 11.30 ന് തന്ത്രി ശ്രേഷ്ഠ മോനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് സി.പി.ശിവപ്രസാദ് അദ്ധ്യക്ഷനാകും. ജിനചന്ദ്ര പണിക്കർ സ്വാഗതവും ബി.രാജഗോപാല കുറുപ്പ് നന്ദിയും പറയും .