ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതി പ്രകാരം 'അവകാശം അതിവേഗം 'എന്ന പരിപാടി ആലപ്പുഴ നഗരസഭയിൽ സംഘടിപ്പിച്ചു. നഗരസഭയിലെ അതിദരിദ്രരുടെ ലിസ്റ്റിൽ കണ്ടെത്തിയ 181 ഓളം ഗുണഭോക്താക്കളിൽ റേഷൻ കാർഡ്, ആധാർകാർഡ്, വോട്ടേഴ്‌സ് ഐഡി, ബാങ്ക് പാസ്ബുക്ക് തുടങ്ങി വിവിധ രേഖകൾ ഇല്ലാത്ത 71 ഗുണഭോക്താക്കൾക്കാണ് രേഖകളുടെ അഭാവത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാകാത്തത്. ആനുകൂല്യങ്ങൾ 71 പേരിൽ 40 ഓളം ഗുണഭോക്താക്കൾ നഗരസഭ അദാലത്തിൽ പങ്കെടുത്തു. അവശ്യ രേഖകളില്ലാത്ത ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകൾ മുഖാന്തിരം അവശ്യ രേഖകൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. ആലപ്പുഴ നഗരസഭാങ്കണത്തിൽ നടന്ന അദാലത്ത് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്,ആർ.വിനിത, കെ.ബാബു, അതിദാരിദ്ര ലഘൂകരണ നഗരസഭാതല കമ്മറ്റി കൺവീനർ റഹിയാനത്ത്, കൗൺസിലർമാർ, മുല്ലക്കൽ, ആലപ്പുഴ പടിഞ്ഞാറ്, ആര്യാട് സൗത്ത്, പഴവീട്, വില്ലേജ് ഓഫീസർമാരായ എം.ആർ ജയിൻരാജ്, വി.മനോജ്, ജോസഫ്, പി.സിസുനിൽ, താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർ വി.ബിജി, അക്ഷയ കോർഡിനേറ്റർ റ്റി. പ്രിയമോൾ യൂണിയൻ ബാങ്ക് മാനേജർ അനന്തകൃഷ്ണൻ, പി.എ ടു സെക്രട്ടറി മാലിനി .ആർ.കർത്ത, സന്ധ്യ, നഗരസഭയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.