
അരൂർ : വില്പനയ്ക്കിടെ 780 മില്ലിഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. അരൂർ പഞ്ചായത്ത് എട്ടാം വാർഡ് ചന്തിരൂർ നസറുദ്ദീൻ മൻസിലിൽ മുഹമ്മദ് നസറുദീൻ (26) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്. ദേശീയപാതയിൽ ചന്തിരൂർ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി 10 ന് അരൂർ എസ്.ഐ. ഹാറാൾഡ് ജോർജ്ജും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ മെഷീൻ ഓപ്പറേറ്ററാണ് മുഹമ്മദ് നസറുദീൻ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.