ചേർത്തല : സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്തർദ്ദേശീയ ജോട്ടാ ജോട്ടി പരിപാടി ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി. എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ചേർത്തല എസ്.എച്ച്.ഒ ബി.വിനോദ്കുമാർ ഹാം റേഡിയോ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌കൗട്ട് കമ്മിഷണർ ഡി.ബാബു, എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ യു.ജയൻ,ആലപ്പുഴ സ്‌പെയേഴ്സ് പ്രസിഡന്റ് കുഞ്ഞുമോൻ,സെക്രട്ടറി പി.സുനിൽകുമാർ,അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ജിജി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.ഹേമലത സ്വാഗതവും സ്‌കൗട്ട് വിഭാഗം ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ പി.എം.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.