1
കുടിവെള്ളക്ഷാമത്തിനെതിരെ സേവാദൾ രാമങ്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി ഓവർഹെഡ് ടാങ്കിൽ പ്രതീകാത്മകമായി വെള്ളം നിറച്ചു നടന്ന പ്രതിഷേധ സമരം കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : രാമങ്കരി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരെ സേവാദൾ രാമങ്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി ഓവർഹെഡ് ടാങ്കിൽ പ്രതീകാത്മകമായി വെള്ളം നിറച്ചു നടന്ന പ്രതിഷേധ സമരം കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു ..സേവാദൾ മണ്ധലം പ്രസിഡന്റ് ജോസി തേവേരി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ, കർഷകകോൺഗ്രസ് ജില്ല പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ബിജു വലിയവീടൻ തുടങ്ങിയവർ പങ്കെടുത്തു . ഡി.സി.സി അംഗം സിബി മൂലംകുന്നം സ്വാഗതവും സിന്ധു സൂരജ് നന്ദിയും പറഞ്ഞു