 
കുട്ടനാട് : ദേശീയ ഗെയിംസിൽ കനോയിംഗ് ഡബിൾസിലും സിംഗിൾസിലും സ്വർണ മെഡൽ നേടിയ മേഘപ്രദീപ്,അക്ഷയ സുനിൽ എന്നിവരെ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ്അംഗവും പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കെ.എ.പ്രമോദ് പൊന്നാടയും ഉപഹാരങ്ങളും നൽകി. വാർഡ് എ.ഡി.എസ് പ്രസിഡന്റ് ബിന്ദു റോയി, ഒപലേവ് റോവിംഗ് ക്ലബ് പ്രസിഡന്റ് ആർ.റിഷോർ മുൻ താരം പ്രദീപ് പുത്തൻകളം, പി.പുരുഷൻ, മേഘ പ്രദീപ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സുമ ബാബു സ്വഗതവും അക്ഷയ സുനിൽ നന്ദിയും പറഞ്ഞു