
അമ്പലപ്പുഴ: ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ഗന്ധർവ്വൻ പറമ്പിൽ പരേതനായ രഘുനാഥന്റെ മകൻ സുരേഷ് (45) ആണ് മരിച്ചത്. മാവേലിക്കര കെ .എസ് .ഇ .ബി സെക്ഷനിലെ ലൈൻമാനായ സുരേഷ് വെള്ളിയാഴ്ച ഓഫീസിലെത്തിയ ശേഷം ജോലിക്കായി പുറപ്പെടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്. അമ്മ: സരസ്വതി. ഭാര്യ: സുജില (മാളു). മകൻ: കൃഷ്ണദേവ് (മുരാരി).