വള്ളികുന്നം : ബൈക്കിൽ അമിതവേഗതയിൽ പാഞ്ഞ യുവാക്കളെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 7.30ന് വള്ളികുന്നം പുത്തൂരേത്ത് ജംക്ഷനു സമീപത്തുനിന്നാണ് മൂന്നംഗ സംഘത്തെയും ബൈക്കും വള്ളികുന്നം സിഐ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. വട്ടയ്ക്കാട് ഭാഗത്തു നിന്ന് മൂന്ന് പേർ കയറി വന്ന ബൈക്ക് സിഐയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിന്തുടരുകയായിരുന്നു.ബൈക്കിന് പിന്നിലിരുന്ന ഒരു യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടുന്നതിനിടെ വീണ് സി.ഐക്ക് കാൽമുട്ടിന് പരിക്കേറ്റു.