ഹരിപ്പാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് നാടുകടത്തി. അഞ്ച് കേസുകളിൽ പ്രതിയായ മുതുകുളം തെക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണുവിനെയാണ് ( മുത്തു വിഷ്ണു, 32 ) ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിയത്.