ആലപ്പുഴ: കയർ മേഖലയിലെ പ്രശ്‌നങ്ങളിൽ വകുപ്പ് മന്ത്രി നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. കേരളാ സ്റ്റേറ്റ് സ്‌മോൾ സ്‌കെയിൽ കയർ മാനുഫാക്ചറേഴ്‌സ് ഫെഡറേഷൻ കയർ പ്രൊജക്ട് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2002 ലെ കയർ സമരത്തിലൂടെ നിർത്തലാക്കിയ ഡിപ്പോ സമ്പ്രദായം ഇപ്പോൾ തിരിച്ചു വന്നുവെന്നും ആഞ്ചലോസ് പറഞ്ഞു. എം.പി.പവിത്രൻ അദ്ധ്യക്ഷ വഹിച്ചു. ഡി.സനൽകുമാർ, പി.പി.ബിനു, കെ.വി.സതീശൻ, എൻ.വി.തമ്പി, കെ.കെ.പ്രഭു, പി.മുജേഷ് കുമാർ ,കെ.പി.പ്രകാശൻ, കെ.എ.സതീശൻ, ഡി.ദീപു, വി.ഡി.രാജേന്ദ്രൻ, എൻ.ആർ.മനോഹരൻ, ടി.പി.പ്രകാശൻ എന്നിവർ സംസാരിച്ചു.