photo
കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി യൂണി​റ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി യൂണി​റ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.ആഘോഷ്‌കുമാർ നവാഗതരെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ പി.പി.ജോയി അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ലളിതരാമനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജോണി അദ്ധ്യക്ഷത വഹിച്ചു. ബി.ഗോപൻ ജില്ലാ നേതാക്കളായ എ.ആർ.പ്രസാദ്,സി.എം.ഉണ്ണി,വി.കെ.ഷംസുദ്ദീൻ,ഭാരവാഹികളായ എൻ.ടി.ഗോപിനാഥൻ,പി.വി.ബുക്കർജി,പി.ജി.സദാനന്ദൻ,ടി.ഉഷാകുമാരി,പി.ആർ.സലിമോൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.ഹരിദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നിയോജകമണ്ഡലം ട്രഷറർ സി.എ. ജയശ്രീ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിച്ചു.കൺവീനർ എം.പി.നമ്പ്യാർ സ്വാഗതവും ഇ.ബി.മോഹനൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.ജോണി (പ്രസിഡന്റ് ),എ.ഹരിദാസ് (സെക്രട്ടറി),ഇ.ബി.മോഹനൻ (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.