b
ആലപ്പുഴ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ റാലിയും പ്രിജ്ഞയും

ആലപ്പുഴ: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള, ആലപ്പുഴയിലെ സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ടി.എസ്. മറീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇൻസ്ട്രക്ടർ എ. സുജ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇൻസ്ട്രക്ടർമാരായ പി.ആർ. രാഹുൽ, എസ്. അനില, ആർ.എസ്. മിനി, എസ്. സുധീർ, മഹേശ്വരി തുടങ്ങിയവർ പങ്കെടുത്തു. കവിത രചന, പരായണം, സ്‌കിറ്റ്, റോൾ പ്ലേ,പോസ്റ്റർ തയ്യാറാക്കൽ എന്നീ മത്സരങ്ങളും നടന്നു.