ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യോഗം ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.യു.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി ചെയർമാൻ എസ്.സലികുമാർ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം എസ്.ബിജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രിൻസിപ്പൽ പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റായി സി.ജയകൃഷ്ണൻ വൈസ് പ്രസിഡന്റായി ദിലീപ് കുമാറിനെയും തിരഞ്ഞെടുത്തു.