ആലപ്പുഴ : ഗ്രന്ഥകാരനും വാഗ്മിയും മികച്ച അദ്ധ്യാപകനുമായ ഡോ.സ്‌കറിയാ സക്കറിയായുടെ വേർപാടിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃയോഗം അനുശോചനം രേഖപ്പെടുത്തി. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.കുര്യൻ, അഡ്വ.പ്രദീപ് കൂട്ടാല, അഡ്വ.ദിലീപ് ചെറിയനാട് , ഷീല ജഗധരൻ , അഡ്വ.റോജൊ ജോസഫ് , ഇ.ഷാബ്ദ്ദീൻ , ജോർജ്ജ് തോമസ് ഞാറക്കാട്, ആന്റണി കരിപ്പാശേരി ,ബിനു മദനൻ , ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.