photo
കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾകലോത്സവം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കു തറ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾകലോത്സവം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കു തറ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.ഡി 4 ഡാൻസ് ഫെയിം അജിത്ത്.പി.അശോകൻ മുഖ്യ അതിഥിയായി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ,പി.ടി.എ.പ്രസിഡന്റ് വി.ജെ.അനീഷ്,പ്രിൻസിപ്പൽ എസ്.രാജേശ്വരിദേവി എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്​ കെ.എസ്.ബ്ലോസം സ്വാഗതവും പി.ലാൽജി നന്ദിയും പറഞ്ഞു.