ambala
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അവകാശ പ്രഖ്യാപന വിശദീകരണ യോഗവും ധർണയും കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ പ്രഖ്യാപന വിശദീകരണ യോഗവും ധർണയും നടത്തി. അമ്പലപ്പുഴ അസി.കമ്മിഷണർ ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം കെ.ഗോപി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.വി.വിശ്വനാഥപണിക്കർ അദ്ധ്യക്ഷനായി. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ബിന്ദു ബൈജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ സുഷമ രാജീവ്, ഇ.കെ. ശശികുമാർ മന്മഥൻ നായർ, അനിൽ പാഞ്ചജന്യം, ചന്ദ്രശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. കെ.ജി.ശിവദാസ് നന്ദി പറഞ്ഞു.