കറ്റാനം: കേരള പ്രവാസി സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ ജോയിന്റ് സെക്രട്ടറി സാജൻ വെട്ടിയാർ ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കലയുടെ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ സാം പൈനുംമൂട് ആദ്യ മെമ്പർ ഷിപ്പ് ഏറ്റുവാങ്ങി. പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത്,കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ, കൃഷ്ണ കുമാർ,ഹരിഹരൻ നായർ,ജോബിൻ,രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.