മാന്നാർ: സംസ്ഥാന ഹോർട്ടികൾച്ചർ പദ്ധതി പ്രകാരം കർഷകർക്ക് കാബേജ്, കോളിഫ്ലവർ, തക്കാളി, മുളക്, വഴുതന എന്നിവയുടെ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കരമടച്ച രസീതുമായി ഇന്ന് കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ അറിയിച്ചു.