s
അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ജില്ലയിലെ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിൽ ഒഴിവ് വരുന്ന ഡിസ്പെൻസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള എഴുത്തു പരിക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ 3 വർഷത്തിൽ കുറയാത്ത പരിചയം തെളിയിക്കുന്ന സർക്കാർ അംഗീകൃത സാക്ഷ്യപത്രം,എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, ഫോൺ നമ്പർ രേഖപ്പെടുത്തിയ അപേക്ഷ എന്നിവ ഇന്ന് വൈകിട്ട് 5ന് മുമ്പ് dmohomoeoalp@kerala.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0477 2962609,2262609.