ഹരിപ്പാട്: ഹരിപ്പാട് ശ്രീ കേരള വർമ്മ മെമ്മോറിയൽ കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ യോഗവും പ്രതിജ്ഞയും നടത്തി. "അക്ഷരമാണ് ലഹരി വായനയാണ് ലഹരി "എന്ന മുദ്രാവാക്യം ഉയർത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിൽ പി.സോമരാജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഇളനെല്ലുർ തങ്കച്ചൻ പ്രഭാഷണം നടത്തി. എസ്.ശങ്കർ സ്വാഗതം പറഞ്ഞു.