ഹരിപ്പാട്: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ജനറൽബോഡി യോഗം യൂണിയൻ പ്രസിഡന്റ് അമ്പിളിക്കലയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. രാജാറാം മോഹൻ റോയിയുടെ ചരമ ദിനവും രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ 50-ാംമത് വാർഷികവും ആഘോഷിക്കുന്നതിനും ,നവംബർ അഞ്ചിന് ആലപ്പുഴയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ യൂണിയന്റെ പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനിച്ചു. യോഗത്തിൽ ലൈബ്രേറിയൻ യൂണിയൻ ജില്ലാസെക്രട്ടറി കെ.വി.ഉത്തമൻ, കാർത്തികപ്പള്ളി ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ,സെക്രട്ടറി സി.എൻ.എൻ നമ്പി, യൂണിയൻ സെക്രട്ടറി പി.പ്രമോദ് , യൂണിയൻ വൈസ് പ്രസിഡന്റ് രാധിക,ജോയ്ന്റ് സെകട്ടറി അഖിലൻ, ട്രഷറർ രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.