മാന്നാർ : കഥകളി ലോകത്തെ അനശ്വര കലാകാരൻ ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ 24-ാമത് അനുസ്മരണവും കലാസാംസ്കാരിക സമിതിയുടെ വാർഷികവും പുരസ്കാര സമർപ്പണവും 23 ന് വൈകിട്ട് 3.30 ന് ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 4.15ന് അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ഗോപിമോഹനൻ കണ്ണങ്കര അദ്ധ്യക്ഷത വഹിക്കും. 2020, 2021, 2022, വർഷങ്ങളിലെ ചെന്നിത്തല ചെല്ലപ്പൻ പിള്ള പുരസ്കാരങ്ങൾ കഥകളി മേള ഗുരു ഡോ.പ്രൊഫ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, കഥകളി സംഗീതജ്ഞൻ കലാമണ്ഡലം സുരേന്ദ്രൻ, കഥകളി അഭിനേത്രി കൊട്ടാരക്കര ഗംഗ എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എം.എൽ.എ എന്നിവർ സമ്മാനിക്കും. ഭാരവാഹികളായ ഗോപിമോഹൻ കണ്ണങ്കര, വിശ്വനാഥൻ നായർ, ജി ഹരികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.