അമ്പലപ്പുഴ: അറ്റകുറ്റപ്പണിക്കായി തകഴി റെയിൽവെ ഗേറ്റ് 3 ദിവസം അടച്ചിടാനുള്ള തീരുമാനം ഒഴിവാക്കി. ഗേറ്റിന്റെ അറ്റകുറ്റപ്പണി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി റെയിൽവേ അധികൃതർ ജില്ലാ കളക്ടറെ അറിയിച്ചു. അറ്റകുറ്റപ്പണിക്കായി വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ഗേറ്റ് അടച്ചിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.