ആലപ്പുഴ : തണ്ടർഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയിൽ ഡയറക്‌ടർ പദവി വാഗ്ദാനം ചെയ്‌ത് ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സംവിധായകൻ മേജർ രവി ഇന്ന് അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നത്. ആലപ്പുഴ സ്വദേശി ഷൈൻ എം. മുകുന്ദനാണ് പരാതിക്കാരൻ. തണ്ടർഫോഴ്സ് ചീഫ് മാനേജിംഗ് ഡയറക്‌ടർ അനിൽകുമാർ നായരാണ് ഒന്നാം പ്രതി.