1
മങ്കൊന്പ് പാഡി ഓഫീസ് ഉപരോധം

കുട്ടനാട് : കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും രണ്ടാം കൃഷിയുടെ നെല്ല് സംഭരണം വൈകുന്നതിനെതിരെ കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി ഓഫീസ് ഉപരോധിച്ചു. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വലിയവീടൻ അദ്ധ്യക്ഷനായി . മാത്യു ചെറു പറമ്പൻ, പി.ടി.സ്കറിയ, ജോർജ്ജ് മാത്യു പഞ്ഞിമരം, ജോസ് ജോൺ വെങ്ങാന്തറ, സിബി മൂലംകുന്നം ജോസി തേവേരി തുടങ്ങിയവർ സംസാരിച്ചു. എ.കെ.സോമനാഥൻ സ്വാഗതവും ഹരിദാസ് നന്ദിയും പറഞ്ഞു